Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ ആര് ഐപിഎൽ നേടും ? ചെന്നൈ എന്ന് ബ്രയറ്റ്‌ലി, പ്രവചനങ്ങൾ ഇങ്ങനെ !

ഇത്തവണ ആര് ഐപിഎൽ നേടും ? ചെന്നൈ എന്ന് ബ്രയറ്റ്‌ലി, പ്രവചനങ്ങൾ ഇങ്ങനെ !
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (12:48 IST)
സിഡ്‌നി: ഐപിഎൽ 13 ആം സീസണിലെ ചൂടേറിയ മത്സരങ്ങൾക്കായി കാത്തിരിയ്ക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ടീമുകളെല്ലാം പരിശീലനത്തിലാണ്. ഇത്തവണ ആരാണ് കിരീടം ഉയർത്തുക എന്ന ചർച്ച ഐപിഎൽ തീയതി പ്രഖ്യാപിച്ചതുമുതൽ തന്നെ ആരംഭിച്ചതാണ്. അഞ്ചാം കിരീടം നേടി രോഹിത് ശർമ സ്വന്തം റെക്കോർഡ് തിരുത്തുമോ ? കിരിടം സ്വന്തമാക്കി നേരിട്ട മുഴുവൻ വിമർശനങ്ങൾക്കും ധോണി മറുപടി നൽകുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണം.
 
എന്നാൽ ഐപിഎൽ ഈ സീസണി ആര് കിരീടം നേടും എന്ന് പ്രവചിച്ചിരിയ്ക്കുകയാണ് മുൻ ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ ബ്രയ്റ്റ് ലീ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് ബ്രയറ്റ് ലീയുടെ പ്രവചനം. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ കിരീടം നേടും എന്നാണ് ബ്രയറ്റ് ലീ പ്രവചിച്ചിരിയ്ക്കുന്നത്. വിജയികൾ ആരാകും എന്ന് ഉത്തരം നല്‍കുക പ്രയാസമാണെങ്കിലും സിഎസ്‌കെ‌യ്ക്കൊപ്പം എന്നാണ് ബ്രയറ്റ് ലീയുടെ മറുപടി.
 
പ്ലേയോഫിൽ എത്താൻ സാധ്യതയുള്ള ടീമുകളെ കുറിച്ചും ലീ വ്യക്തമാക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കൂടാതെ പ്ലോ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളാണ്. അവസാന നാലില്‍ കൊൽക്കത്ത ഇടംപിടിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഏറ്റവും സംതുലിതമായ ടീമാണ്. ഐ‌പിഎല്ലിൽ ഭയപ്പെടേണ്ട ബാറ്റ്സ്‌മാൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണെന്നും ലീ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു പ്രതിഭാധനൻ, കോലി ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്